Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torture Case

പീ​ഡ​ന​ക്കേ​സ്: കൗ​ണ്‍​സി​ല​റു​ടെ അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ചു

പാ​​​ല​​​ക്കാ​​​ട്: ദ​​​ളി​​​ത് യു​​​വ​​​തി​​​യെ ജോ​​​ലി വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന കൗ​​​ണ്‍​സി​​​ല​​​ർ പ്ര​​​ശോ​​​ഭ് സി. ​​​വ​​​ത്സ​​​ന്‍റെ അ​​​വ​​​ധി അ​​​പേ​​​ക്ഷ പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ൽ നി​​​ര​​​സി​​​ച്ചു.

കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം. എ​​​ന്നാ​​​ൽ, വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ചെ​​​യ്ത കൗ​​​ണ്‍​സി​​​ൽ യോ​​​ഗം ശ​​​ക്ത​​​മാ​​​യ വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ബ​​​ഹ​​​ള​​​ത്തി​​​നു​​​മൊ​​​ടു​​​വി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്. പ്ര​​​ശോ​​​ഭി​​​നു കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​വ​​​ധി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.


കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ പ്ര​​​ശോ​​​ഭി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up